KeralaNEWS

ആരെങ്കിലും പറയുന്നതു കൊണ്ട് റബ്ബർ വില വർധിക്കില്ല; ത്രിപുരയുടെ പാഠം മുന്നിലുണ്ടെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ:ന്യൂനപക്ഷങ്ങളെ അനുകൂലമാക്കാനാണ് ബിജെപി ശ്രമമെന്നും ഇതിന്റെ ഭാഗമായാണ് ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി അസത്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ആരെങ്കിലും പറയുന്നതുകൊണ്ട് റബ്ബർ വില വർധിക്കില്ല. വിഷയം വർഗപരമാണ്, ത്രിപുരയുടെ പാഠം മുന്നിലുണ്ട്. തെറ്റിദ്ധാരണയുള്ളവർ അനുഭവത്തിൽ നിന്ന് പഠിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനമെന്നും തുടർനടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Back to top button
error: