ആളുകൾക്ക് അവരുടെ ഐഡന്റിറ്റി പ്രൂഫും വിലാസത്തിന്റെ തെളിവും ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം. എന്നാൽ, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നത് ഓൺലൈനായി ചെയ്യാൻ കഴിയില്ല.ഇതിന് ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ച് ഫിസിക്കൽ വെരിഫിക്കേഷൻ ആവശ്യമാണ്.മറ്റൊരു വ്യക്തിയ്ക്ക് അനധികൃതമായി ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ആധാറിൽ ഫോൺ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം ?
നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ കേന്ദ്രം/ ആധാർ കാർഡ് സെന്റർ സന്ദർശിക്കുക. uidai.gov.in-ലെ “എൻറോൾമെന്റ് സെന്റർ കണ്ടെത്തുക” എന്നതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് അടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്താം.
മൊബൈൽ നമ്പർ മാറ്റാൻ, ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവ് നിങ്ങൾക്ക് ഒരു ഫോം നൽകും. ആ ആധാർ അപ്ഡേറ്റ്/തിരുത്തൽ ഫോം പൂരിപ്പിച്ച് നൽകണം.അപ്‌ഡേറ്റിനായി നിങ്ങളിൽ നിന്ന് 50 രൂപ ഈടാക്കും.
ഇടപാടിന് ശേഷം, ആധാർ എക്സിക്യൂട്ടീവ് അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ (യുആർഎൻ) അടങ്ങുന്ന ഒരു സ്ലിപ്പ് നൽകും.90 ദിവസത്തിനുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പർ UIDAI ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യപ്പെടും.