CrimeNEWS

ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ കെ. ഷാജഹാനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മ്മിച്ച് സംപ്രേഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ കെ. ഷാജഹാനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ.
നേരത്തേ ഷാജഹാനടക്കം നാല് ഏഷ്യാനെറ്റ് ജീവനക്കാർക്ക് കോഴിക്കോട് പോക്സോ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ന്യൂസ് റീജിയണൽ എഡിറ്റർ കെ. ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് അടക്കം നാലു പ്രതികൾക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയായിരുന്നു ജാമ്യം. ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Back to top button
error: