KeralaNEWS

മാലിന്യ സംസ്കരണത്തിൽ സർക്കാർ തലത്തിൽ ഏകോപനമില്ല, അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാൻ; ബ്രഹ്മപുരം തീ പിടിത്തത്തിൽ അന്വേഷണം വേണമെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ബ്രഹ്മപുരം തീ പിടിത്തത്തിൽ അന്വേഷണം വേണമെന്നാവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണ്. മാലിന്യ സംസ്കരണത്തിൽ സർക്കാർ തലത്തിൽ ഏകോപനമില്ല. വിഷയത്തിൽ മന്ത്രിതലത്തിൽ നടക്കുന്ന ചർച്ച നിരാശാജനകമാണെന്നും വി ഡി സതീശൻ പറഞ്ഞു.

അതേ സമയം, ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർ നേരിട്ട്  വീടുകളിലെത്തി സർവ്വേ നടത്തും. പുക ശ്വസിച്ചതിനെത്തുടർന്നുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം.

Signature-ad

ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്നും നിർദേശമുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലധികം നീണ്ടുനിന്ന വിഷപ്പുക ജനങ്ങളിലുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളുടെ വ്യക്തമായ ചിത്രം സർവ്വേയിലറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യ സർവേ നടത്താൻ തീരുമാനിച്ചത്.

 

Back to top button
error: