Movie

സുനീഷ് വാരനാട് രചനയും നൗഷാദ് സഫ്രോൺ സംവിധാനവും നിർവഹിക്കുന്ന ‘പൊറാട്ട് നാടകം’ കാഞ്ഞങ്ങാട് ആരംഭിച്ചു

    പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ നിർമ്മാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവെഴ്സും ചേർന്ന് നിർമിക്കുന്ന ‘പൊറാട്ട് നാടകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാടിനടുത്ത ഉദുമ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ആരംഭിച്ചു
വിജയൻ പള്ളിക്കര, നാസർ വേങ്ങര എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രത്തിനു തുടക്കമിട്ടത്.
നിർമ്മാതാവ് വിജയകുമാർ പാലക്കുന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ ജാനകി കാഞ്ഞങ്ങാട്, നഗരസഭാ ചെയർപെഴ്സൺ സുജാത എന്നിവർക്കൊപ്പം പ്രധാന അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
സിദ്ദിഖിന്റെ സഹസംവിധായകനായി പ്രവർത്തിച്ച നൗഷാദ് സഫ്രോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഉത്തര മലബാറിലെ പ്രചുര പ്രചാരം നേടിയ ചില കലാരൂപങ്ങളുടെ പശ്ചാത്തലങ്ങളിലൂടയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളാണ് പശ്ചാത്തലമായി വരുന്നത്.
ഗോപാലപുര എന്ന ഗ്രാമത്തിൽ ഇരുപത്തിയൊന്നു ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നാട്ടിലെ ഒരു ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് നൈജുക്കുറുപ്പ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
രാഹുൽ മാധവ്, ധർമ്മജൻ ബൊൾഗാട്ടി, സുനിൽ സുഖദ, നിർമ്മൽ പാലാഴി, ബാബു അന്നൂർ, ഷുക്കൂർ (ന്നാ താൻ കേസ് കൊട് ഫെയിം), അനിൽ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥൻ കോറോത്ത്, ചിത്രാ നായർ, ഗീതി സംഗീത എന്നിവരും പ്രധാന താരങ്ങളാണ്
സുനീഷ് വാരനാടിന്റേതാണ് തിരക്കഥ.
മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.
സംഗീതം- രാഹുൽ രാജ്.
നൗഷാദ് ഷെറീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു.
ചീഫ് എസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മാത്യൂസ് പൊന്നാട്ട്. സഹ സംവിധാനം- കെ.ജി.രാജേഷ് കുമാർ, ലെയ്സൺ ഓഫീസർ ഖുബൈബ് കൂരിയാട്.
പ്രൊഡക്ഷൻ -മാനേജേഴ്സ് – ലിബു ജോൺ , മനോജ് കുമാർ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ആന്റണി കുട്ടമ്പുഴ
പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല.
കാഞ്ഞങ്ങാടും പരിസരങ്ങളിലുമായാണ് ‘പൊറാട്ട് നാടകം’ പൂർണമായും ചിത്രീകരിക്കുന്നത്.

വാർത്ത- വാഴൂർ ജോസ്.
ഫോട്ടോ- രാംദാസ് മാത്തൂർ.

Back to top button
error: