KeralaNEWS

വിവാഹ വാഗ്ദാനം നൽകി വിധവയായ യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ച യുവാവിനെ എറണാകുളം സെൻട്രൽ   പോലീസ് പിടികൂടി.                         എറണാകുളം സ്വദേശിനിയായ  വിധവയും ഒരു കുട്ടിയുടെ അമ്മയുമായ  യുവതിയുടെ പരാതിയിലാണ്  എറണാകുളം സെൻട്രൽ  പോലീസ് കേസെടുത്തത്.

കണ്ണൂർ തലശ്ശേരി സ്വദേശിയും ഇപ്പോൾ ആലുവ ഭാഗത്ത് താമസക്കാരനുമായ  നഷീൽ, പരാതികാരിയെ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച്  എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും  പരാതിക്കാരിയുടെ കയ്യിൽ നിന്ന് രണ്ടു ലക്ഷത്തിലേറെ രൂപ പല ആവശ്യങ്ങൾ പറഞ്ഞ് തട്ടിയെടുക്കുകയും ചെയ്തതിനു ശേഷം പരാതിക്കാരിയെ   ഒഴിവാക്കുകയായിരുന്നു

Signature-ad

താൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ  യുവതി സ്റ്റേഷനിൽ നേരിട്ട് എത്തി പരാതിപ്പെട്ടു. പോലീസ് അന്വേഷിക്കുന്നതായി മനസ്സിലാക്കിയ പ്രതി  ഫോൺ സ്വിച്ച് ഓഫ് ആക്കി  ഒളിവിൽ പോവുകയായിരുന്നു.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ  സി ജയകുമാറിന്റെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ  നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയായ കണ്ണൂർ, തലശ്ശേരി, പോയനാട്  മാമ്പറം സ്വദേശി കറുവാരത്ത് ഹൗസ് , ബഷീർ മകൻ, 31 വയസുളള നഷീൽ എന്നയാളെ ആലുവയിൽ നിന്ന് പിടികൂടുകയായിരുന്നു.

Back to top button
error: