LocalNEWS

കൂട്ടുകാരുടെ കൂടെ ഊട്ടിയിൽ പോകാൻ അമ്മ അനുവദിച്ചില്ല, പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

   കൂട്ടുകാരുമൊത്ത് ഊട്ടിയിലേക്ക്  പോകാൻ അമ്മ അനുവാദം നൽകിയില്ല. തുടർന്ന് അമ്മയോട് പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

സുൽത്താൻ ബത്തേരി ചുള്ളിയോട് കോളിമൂല നാരായണന്‍- ഓമന ദമ്പതികളുടെ മകന്‍ നയജിത്ത് (20) ആണ് മരിച്ചത്.

Signature-ad

കൂട്ടുകാരനുമൊത്ത് ഊട്ടിയിലേക്ക് പോകാന്‍ അനുവാദം നല്‍കാത്തതിന്റെ മനോവിഷമത്തില്‍ അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു നയജിത്ത്. അമ്മയോട് പിണങ്ങി മൊബൈൽ ഫോണും വലിച്ചെറിഞ്ഞാണ്  നയജിത് വീട് വിട്ടിറങ്ങിയത്.

തിങ്കളാഴ്ച മുതല്‍ നയജിത്തിനെ കാണാനില്ലായിരുന്നു.

തുടർന്ന് യുവാവിനെ കാണാതെ വന്നതോടെ നൂല്‍പ്പുഴ പോലീസില്‍ പരാതി നൽകി നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മംഗലംകാപ്പ് എസ്റ്റേറ്റ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കം തോന്നിക്കുന്ന നിലയിലുള്ള മൃതദേഹത്തില്‍ മത്സ്യം കൊത്തിയ പാടുകളുണ്ടായിരുന്നു.

വീട്ടില്‍ നിന്ന് ഇറങ്ങിപോയ അന്ന് തന്നെ കുട്ടി വെള്ളത്തിലകപ്പെട്ടിരിക്കാമെന്നാണ് നിഗമനം. നയജിത്തിന് ഒരു സഹോദരിയുണ്ട്.

Back to top button
error: