IndiaNEWS

പ്രവർത്തക സമിതിയിൽ ഇനി 35 പേർ, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഉൾപ്പെടെ 50% സംവരണം; ഭരണഘടനാ ഭേദദതി പാസാക്കി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം

റായ്പൂര്‍: സംഘടന സംവിധാനം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആയി വര്‍ധിപ്പിച്ചതാണ് സുപ്രധാന തീരുമാനം. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദദതി റായ്പുരിൽ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം പാസാക്കി. പ്രവര്‍ത്തക സമിതിയില്‍ 50 ശതമാനം എസ്‌സി -എസ്ടി, സ്ത്രീകള്‍/, യുവജനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യും.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിയില്‍ മുന്‍ പ്രധാനമന്ത്രിമാരെയും പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തുന്നതിനായി ഭരണഘടന ഭേദഗതി ചെയ്തു. എഐസിസി അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനനവ് വരുത്തി. കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പഴ്‌സനുമായ സോണിയ ഗാന്ധി പറഞ്ഞു. തന്റെ ഇന്നിങ്‌സ് യാത്രയോടെ അവസാനിച്ചേക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് അവര്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

കോണ്‍ഗ്രസിനും രാജ്യത്തിനു മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശം ഉണ്ടാക്കിയെന്നും സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം, മൂന്നാം മുന്നണി വേണ്ടന്ന് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. മുന്നണിയുടെ ഉദയം ബിജെപിക്കാവും നേട്ടമുണ്ടാക്കുകയെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ഐക്യത്തിന് കോണ്‍ഗ്രസ് തയ്യാറെന്നും സമാന മനസ്കരുമായി സഹകരിക്കുമെന്നും സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനും സംസ്ഥാനങ്ങളുടെ അധികാരം കവരാനുമുള്ള ശ്രമങ്ങളെ എതിര്‍ക്കുന്ന പ്രമേയം, ഗവർണർമാരുടെ അധികാര ദുർവിനിയോഗത്തെ വിമര്‍ശിക്കുന്നുമുണ്ട്.

Back to top button
error: