LocalNEWS

വടകരയിൽ12 അനധികൃത ബോട്ടുകൾ  പിടികൂടി

  വടകര:  കേരള തീരത്തേക്ക് വരുമ്പോൾ ഫിഷറീസ് വകുപ്പിനു നൽകേണ്ട 25000 രൂപ വെട്ടിച്ച, കർണാടകയിൽ നിന്നുള്ള 12 മത്സ്യബന്ധന ബോട്ടുകൾ വടകര തീരദേശ പൊലീസ് പിടികൂടി. യൂസേഴ്സ് ഫീ അടച്ച ശേഷമേ മീൻ പിടിക്കാൻ പാടുള്ളൂ. ഇതിന് ഒരു വർഷം പ്രാബല്യമുണ്ടാകും. എന്നാൽ പരിശോധിച്ച ബോട്ടുകളി‍ൽ ഒന്നു പോലും പണം അടച്ചിരുന്നില്ല. തീര സുരക്ഷയുടെ ഭാഗമായിരുന്നു പരിശോധന. നാട്ടിലെ ബോട്ടുകളും പരിശോധിച്ചു. ലഹരിയും മറ്റ് അനധികൃത കടത്തും പിടികൂടുകയായിരുന്നു ലക്ഷ്യം.

തീരദേശ പൊലീസ് ഇൻസ്പെക്ടർ സി.എസ്. ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ റഖീബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രകാശൻ പാറോളി എന്നിവരായിരുന്നു പരിശോധന നടത്തിയത്. ചോമ്പാൽ കേന്ദ്രീകരിച്ച് കർണാടകയിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ കൂടുതലായി എത്തുന്നുണ്ട്. യൂസേഴ്സ് ഫീ അടയ്ക്കാതെ മീൻ പിടിക്കുന്നവരെ കണ്ടെത്തേണ്ടത് ഫിഷറീസ് വകുപ്പാണ്. എന്നാൽ ഹാർബറിലോ കടലിലോ കാര്യമായ പരിശോധന നടക്കാറില്ല.

Back to top button
error: