LIFEMovie

സീക്വിൻസ് സാരിയിൽ മിന്നിത്തിളങ്ങി ആലിയ ഭട്ട്; ഫോട്ടോകൾ വൈറൽ

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹ റിസപ്ഷൻറെ ചിത്രങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിൽ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിൻറെ ലുക്കിനാണ് ഫാഷൻ ലോകത്ത് ഏറെ പ്രശംസ ലഭിച്ചത്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ അറിയാൽ ആരാധകർക്ക് ഏറെ താൽപര്യവുമുണ്ട്. ബ്ലഷ് പിങ്ക് സീക്വിൻസ് സാരിയിൽ തിളങ്ങിയാണ് ആലിയ വിവാഹസത്കാരത്തിന് എത്തിയത്.

 

View this post on Instagram

 

A post shared by SAWAN GANDHI (@sawangandhiofficial)

Signature-ad

സവാൻ ഗാന്ധിയാണ് ആലിയയ്ക്കായി സാരി ഒരുക്കിയത്. ​ഗ്ലാസ് ബീഡ്സ്, സീക്വിൻസുമൊക്കെ ആണ് സാരിയെ മനോഹരമാക്കിയത്. മിറർ വർക്കും ത്രെഡ് എംബ്രോയ്ഡറിയുമൊക്കെ നിറഞ്ഞ ലീവ്‌ലസ് ബ്ലൗസ് ആണ് ആലിയ ഇതിനൊപ്പം പെയർ ചെയ്തത്. ആമി പട്ടേലാണ് താരത്തെ സ്റ്റൈലിങ് ചെയ്തത്. ഡയ്മണ്ട് സ്റ്റഡും മേതിരവുമായിരുന്നു താരത്തിൻറെ ആക്സസറീസ്‌. നൂഡ് ഷെയ്ഡ‍് മേക്കപ് ആലിയയ്ക്ക് കൂടുതൽ ആകർഷണം നൽകി.

 

View this post on Instagram

 

A post shared by SAWAN GANDHI (@sawangandhiofficial)

അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2022 ഏപ്രിൽ പതിനാലിനായിരുന്നു ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. നവംബർ ആറിന് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. പ്രസവത്തിന് ശേഷം ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിയ ഇപ്പോൾ. കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിഞ്ഞപ്പോൾ യോഗ പരിശീലനമാണ് ആലിയ ആദ്യം തുടങ്ങിയത്. വർക്കൗട്ട് ചെയ്യുന്ന വീഡിയോകൾ ആലിയ തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ബ്രഹ്മാസ്ത്രയാണ് ആലിയുടേതും രൺബീറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അയൻ മുഖർജി സംവിധാനം ചെയ്ത സിനിമ ബോക്സ്ഓഫിസിൽ വലിയ ഹിറ്റായിരുന്നു.

Back to top button
error: