LocalNEWS

വ്യത്യസ്ത വേഷപ്പകർച്ചയുമായി കുട്ടികൾക്ക് വേറിട്ട വേദിയൊരുക്കി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്സും ഒ വി & ക്രൂവും; കോട്ടയത്തെ കിഡ്‌സ് ഫാഷൻഷോയുടെ ആദ്യഘട്ട ഗ്രൂമിങ് 12ന് കോട്ടയത്ത്

കോട്ടയം: കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്സും ഒ വി & ക്രൂവും ചേർന്ന് ഒരുക്കുന്ന കിഡ്‌സ് ഫാഷൻ ഷോയുടെ ആദ്യഘട്ട ഗ്രൂമിങ് 12ന് നടക്കും. 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് കിഡ്‌സ് ഫാഷൻ ഷോ നടക്കുക.
ഷോയുടെ മുന്നോടിയായി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്. 3 മുതൽ 10 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 3 വയസ് – 6 വയസ്, 7 വയസ് – 10 വയസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.

Signature-ad

ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ അവസരം ലഭിക്കും. ഷോയിലേക്കുള്ള രെജിസ്‌ട്രേഷൻ ഗൂഗിൾ ഫോം മുഖേന ആരംഭിച്ചു. ഗ്രൂമിംഗ് സെഷന്റെ ആദ്യദിനമായ 12 ന് സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ- 9895333475, 8848096422

Back to top button
error: