ഓരോ പബ്ലിസിറ്റി മെറ്റീരിയൽ എത്തുമ്പോഴും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിവരുന്ന ചിത്രമാണ് ലിയോ. വിജയ്യുടെ കരിയറിലെ 67-ാം ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനം ഇന്നലെ ആയിരുന്നു. ഇന്നലെ വരെ ദളപതി 67 എന്ന് വിളിക്കപ്പെട്ട ചിത്രത്തിൻറെ പേര് ലിയോ എന്നാണ്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്ലൈൻ. ചിത്രം എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിൻറെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകർ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകൾ പരമാവധി ആരായുന്നുമുണ്ട്. പബ്ലിസിറ്റി മെറ്റീരിയലുകളിലെ സൂക്ഷ്മാംശങ്ങളിൽ അതിനായുള്ള തെരച്ചിൽ നടത്തുന്നുമുണ്ട്.
https://twitter.com/7screenstudio/status/1621403809967919104?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621403809967919104%7Ctwgr%5E5da2a8862738e788b66fa0d74cbbee0a025a5cb4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2F7screenstudio2Fstatus2F1621403809967919104widget%3DTweet
കൈതിയിൽ നെപ്പോളിയൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോർജ് മരിയൻറെ പൂജ ചടങ്ങിലെ സാന്നിധ്യം ലോകേഷ് ആരാധകർ ശ്രദ്ധിച്ചിരുന്നു. എൽസിയുവിൻറെ ഭാഗമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു താരവും ലിയോയിൽ ഉണ്ട് എന്നത് ലോകേഷ്, വിജയ് ആരാധകരെ സംബന്ധിച്ച് സന്തോഷം പകരുന്ന വാർത്തമാനമാണ്. കമൽ ഹാസൻ നായകനായ വിക്രത്തിൽ ഏജൻറ് ടീനയെ അവതരിപ്പിച്ച വാസന്തിയാണ് ലോകേഷിൻറെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നത്. കശ്മീർ ഷെഡ്യൂളിനായി ഫ്ലൈറ്റിൽ കയറുന്ന ചിത്രീകരണ സംഘത്തിൻറെ ഒരു വീഡിയോ അണിയറപ്രവർത്തകർ ടീസറിന് മുൻപായി പുറത്തുവിട്ടിരുന്നു. അതിൽ വാസന്തിയും ഉണ്ട്. വീഡിയോ പുറത്തെത്തിയതിനു പിന്നാലെ ഏജൻറ് ടീന എന്നത് ട്വിറ്ററിൽ ട്രെൻഡിംഗ് ടോപ്പിക്കും ആയിരുന്നു.
https://twitter.com/ThalapathyFilms/status/1621411059067424768?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621411059067424768%7Ctwgr%5Ebb351fae9b10b7aec37cdea27e3e094de93e18bd%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FThalapathyFilms%2Fstatus%2F1621411059067424768%3Fref_src%3Dtwsrc5Etfw
ചിത്രത്തിൽ വിജയ്ക്കൊപ്പം എത്തുന്ന ഒൻപത് താരങ്ങളുടെ പേരുവിവരങ്ങൾ അണിയറക്കാർ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ, ഗൌതം വസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിൻറെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനർ ആയ സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൻറെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അൻപറിവ്, എഡിറ്റിംഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവ്വഹിക്കുന്നത്. ഒക്ടോബർ 19 ന് ചിത്രം തിയറ്ററുകളിൽ എത്തും.
https://twitter.com/Surya_thalaiva_/status/1621411177086730240?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621411177086730240%7Ctwgr%5E639707414a35fbf44c82a2c44e03633b02649216%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSurya_thalaiva_%2Fstatus%2F1621411177086730240%3Fref_src%3Dtwsrc5Etfw