KeralaNEWS

സമര പ്രഖ്യാപന കൺവൻഷനും കർഷക സംഗമവും 11ന് കോട്ടയം തിരുനക്കര മൈതാനിയിൽ

കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരേ യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ നേത്യത്വത്തിൽ സമര പ്രഖ്യാപന കൺവൻഷനും കർഷക സംഗമവും സംഘടിപ്പിക്കുന്നു. 11ന് കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കുന്ന സമര പ്രഖ്യാപന കൺവൻഷൻ രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ചേരുന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫിൻ്റെ മുഴുവൻ സംസ്ഥാന – ജില്ലാ നേതാക്കൾ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള രണ്ടായിരത്തോളം കർഷക പ്രതിനിധികൾ കർഷക സംഗമത്തിൽ പങ്കെടുക്കും. റബർ, നെല്ല്, നാളികേരം, സുഗന്ധവിളകൾ, ക്ഷീരമേഖല തുടങ്ങി വിവിധ കാർഷിക മേഖലകളെ അവഗണിക്കുന്ന സർക്കാരുകളുടെ കർഷക വിരുദ്ധ നടപടികൾക്കെതിരേയുള്ള സമരപ്രഖ്യാപനവും കർഷക സംഗമത്തിൽ ഉണ്ടാകും. യു.ഡി.എഫ് നടത്തുന്ന തുടർ സമരങ്ങളുടെ പ്രഖ്യാപനവും കൺവൻഷനിൽ നടക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ഭാരവാഹികളായ സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യൂസ്, അസീസ് ബഡായിൽ എന്നിവർ അറിയിച്ചു.

Back to top button
error: