കൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കുറച്ചെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ട് സാവകാശം തേടുന്നതിൽ യുക്തിയുണ്ട്. പരമാവധി 6 മാസം വരെ വേണമെങ്കിൽ അനുവദിക്കാമെന്നും കോടതി വാക്കാൽ പറഞ്ഞു. വിരമിച്ചവർക്കുളള ആനുകൂല്യം ഉടൻ കൊടുത്ത് തീർക്കണമെന്ന് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലിലാണ് കോടതിയുടെ പരാമർശം.
Related Articles
ട്രെയിന്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യാത്രക്കാരനെ കുത്തിക്കൊന്ന 16 കാരന് അറസ്റ്റില്‍
November 23, 2024
”ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി; സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല”
November 23, 2024
Check Also
Close