KeralaNEWS

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധം

തിരുവനന്തപുരം : മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാകും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കുമാണ് ഹെൽത്ത് കാർഡ് വേണ്ടത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് കാര്‍ഡ് പരിശോധിക്കും.

മറ്റന്നാൾ മുതൽ പാഴ്സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാണ്. മുന്നറിയിപ്പ് ഇല്ലാതെ ഭക്ഷണ പാഴ്‌സലുകള്‍ നൽകുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും, സമയവും, എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം.

Back to top button
error: