കോട്ടയം നഗരസഭാ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചെളിക്കുണ്ടിൽ കിടന്ന് ഊർദ്ധശ്വാസം വലിക്കുകയാണ്. അതിനിടയിൽ ഇതാ ജനദ്രോഹത്തിൻ്റെ നേർക്കാഴ്ചയായി നഗരസഭയുടെ 14- ആം വാർഡിലെ മുളളൻകുഴിയിൽ ഭരണാനുമതിയില്ലാതെ തണ്ണീർ തടം മണ്ണിട്ട് നികത്തുന്നു.
വാർഡ് കൗൺസിലർക്കും ഇത് സംബന്ധിച്ച് യാതൊന്നും അറിയില്ലെന്ന് പറയുന്നു. എന്ത് വിഷയത്തിലും ഒറ്റയാൾ പോരാട്ടം നടത്തുന്ന ടി .ജി ശാമുവേൽ എന്ന മുൻ കൗൺസിലർ മണ്ണ് നികത്തുന്നതിന് പ്രതിഷേധിക്കാതെ നോക്കി നിൽക്കുന്ന കാഴ്ചയാണ് മുളളൻകുഴിയിൽ കണ്ടത്.
നൂറ്റാണ്ടുകളായുള്ള ഈ കൃഷി സ്ഥലം കുറേ വർഷങ്ങളായി തരിശിട്ടിരിക്കുകയായിരുന്നു. പഴയ ഉടമകളിൽ നിന്നും ഈ തണ്ണീർ തടം വാങ്ങിയ പുതിയ ഉടമകൾ ഈ തണ്ണീർ തടത്തിന്റെ കിഴക്കരികിലുള്ള ചാലിലൂടെ കീഴുക്കുന്നിലെ എ.ആർ ക്യാമ്പിന് സമീപത്തു നിന്നും ഒഴുകി വരുന്ന മഴ വെള്ളവും മലിന ജലവും മുളളങ്കുഴിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന മലിന ജലവും കൂടി ചേർന്ന് മീനന്തറയാറിൽ സുഗമായി എത്തി ചേരുന്നതിനു ഈ ചാലിന് തെക്കു പടിഞ്ഞാറരികിൽ 85.5 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി കെട്ടുന്നതിനാണ് നഗര സഭ അനുമതി പത്രം കൊടുത്തിട്ടുള്ളത് . എന്നാൽ അതിന്റെ കാലാവധി 5 വർഷമാണ്. അപ്പോൾ സംരക്ഷണ ഭിത്തി കേട്ടൽ മാത്രമല്ല പരിപൂർണ്ണമായി ഈ തണ്ണീർ തടം നികത്തി അവിടെ വില്ലകളോ ഫ്‌ളാറ്റോ നിർമ്മിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്‌ഷ്യം എന്ന് നഗര സഭ കൊടുത്തിട്ടുള്ള അനുമതി പത്രത്തിൽ നിന്നും വ്യക്തമാണ്. ഇതിന്റെ ദുരന്തം ഭാവിയിൽ മുള്ളൻകുഴിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ അനുഭവിക്കും എന്നുള്ളത് വ്യക്തം. അതുകൊണ്ടു തന്നെ ഈ പ്രദേശത്ത് അവശേഷിച്ചിട്ടുള്ള തണ്ണീർ തടം മണ്ണിട്ട് നികത്താതെ ചുറ്റുമതിൽ നിർമ്മിച്ച ശേഷം ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു മൽസ്യ ബന്ധന വകുപ്പിന്റെ സഹായത്തോടു കൂടി ഈ തണ്ണീർ തടം മൽസ്യ കൃഷിക്ക് ഉപയോഗപ്പയെടുത്തണമെന്നാണ് പ്രദേശ വാസികളായ ജനങ്ങൾ ഏക കണ്ഠമായി ആവശ്യപ്പെടുന്നത്.