ഇടുക്കി: ദേശീയ വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആവേശകരമായി മുന്നേറുന്നു. കോര്‍ട്ട് എ യില്‍ നടന്ന മത്സരത്തില്‍ ഭുവനേശ്വര്‍ കെ.ഐ.ഐ.ടി യൂണിവേഴ്സിറ്റിയെ, നാഗ്പൂര്‍ രാഷ്ട്രസന്റ് മഹാരാജ് യൂണിവേഴ്സിറ്റി ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (പോയിന്റ് നില 13-25, 17-25,25-16,24-26). ഇതേസമയം കോര്‍ട്ട് ബി യില്‍ മഹാരാഷ്ട്ര സാവിത്രി ഭായ് ഫൂലെ യൂണിവേഴ്സിറ്റിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റി തോല്‍പ്പിച്ചു. (പോയിന്റ് നില 18-25, 12-25,25-22,20-25).
രണ്ടാംഘട്ട മത്സരത്തില്‍ കോര്‍ട്ട് എ യില്‍ എം.ജി യൂണിവേഴ്സിറ്റി, ഹിമാചല്‍പ്രദേശ് യൂണിവേഴ്സിറ്റിയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (പോയിന്റ് നില 25-19, 25-16,25-16). കോര്‍ട്ട് ബി യില്‍ ചണ്ഡീഗഡ് പഞ്ചാബ് യൂണിവേഴ്സിറ്റി, ബര്‍ദ്വാന്‍ യൂണിവേഴ്സിറ്റിയെ, ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.(പോയിന്റ് നില 25-18,25-22,25-19). മൂന്നാം ദിവസം തുടങ്ങിയ ആദ്യ മത്സരങ്ങളില്‍ കോര്‍ട്ട് എ യില്‍ എസ്.ആര്.എം ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈ, രാഷ്ര്ടസന്റ് മഹാരാജ് യൂണിവേഴ്സിറ്റിയെ, എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.(പോയ്ന്റ് നില 25-7,25-14,25-15). കോര്‍ട്ട് ബി യില്‍ ശ്രീ കുഷാല്‍ ദാസ് യൂണിവേഴ്സിറ്റി രാജസ്ഥാന്, ബര്‍ദ്വാന്‍ യൂണിവേഴ്സിറ്റിയോട് മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. (പോയ്ന്റ് നില 25-15, 25-18, 25-13). അഡാമസ് യൂണിവേഴ്സിറ്റി കൊല്‍ക്കത്ത, ഹിമാചല്‍ പ്രദേശ് യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (പോയിന്റ് നില 25-12, 25-10,25-16). കോര്‍ട്ട് ബി യില്‍ നടന്ന മത്സരത്തില്‍ മൂന്നു സെറ്റുകള്‍ക്ക് പഞ്ചാബി യൂണിവേഴ്സിറ്റി, ഭാരതിയാര്‍ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.(പോയിന്റ് നില 25-11, 25-22, 22-25, 25-16).