HealthLIFE

വിശപ്പില്ലേ, പ്രതിവിധിയുണ്ട്… ആഹാരത്തിൽ ഇവയും ഉൾപ്പെടുത്തൂ; വയർ നിറയട്ടെ, മനസും 

വിശപ്പില്ലായ്മ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. വല്ലപ്പോഴുമാണെങ്കിൽ വലിയ പ്രശ്‌നം അതുണ്ടാക്കാറില്ല. എന്നാൽ സ്ഥിരമായി ഉണ്ടാകുന്ന വിശപ്പില്ലായ്മ വില്ലനാകും. മരുന്നു കഴിക്കാതെ തന്നെ ആഹാരത്തിലൂടെ അതു പരിഹരിക്കാനാകും. അതിനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ:

മല്ലിയില

Signature-ad

മല്ലിയില ദഹനസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ഗ്യാസ്ട്രിക് എന്‍സൈമുകളുടെ സ്രവണം വര്‍ദ്ധിപ്പിക്കാന്‍ മല്ലിയില നീര് സഹായിക്കുന്നു. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു കപ്പ് മല്ലിയില നീര് ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക.

പെരുംജീരകം ചായ

കരളില്‍ പിത്തരസം ഉല്‍പാദനം ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പെരുംജീരകം വിശപ്പ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. 2 കപ്പ് വെള്ളത്തില്‍ കുറച്ച് മിനിറ്റ് നേരം പെരുംജീരകവും ഉലുവയും തിളപ്പിക്കുക. രുചിക്കായി അല്‍പം തേന്‍ ചേര്‍ത്ത് ഈ ചായ ദിവസവും രണ്ട് നേരം കുടിക്കുക.

ഇഞ്ചി

വിശപ്പ് ഉത്തേജിപ്പിക്കാന്‍ ഉപയോഗിക്കുന്ന സസ്യങ്ങളില്‍ ഒന്നാണ് ഇഞ്ചി. വിശപ്പില്ലായ്മ പരിഹരിക്കുന്നതിനായി ഇഞ്ചി നീര് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു കപ്പ് വെള്ളം തിളപ്പിച്ച് മല്ലിയിലയും ചുക്ക് പൊടിയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക. എല്ലാ ദഹനപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും വിശപ്പ് വരുത്തുന്നതിനുമായി ദിവസവും ഈ വെള്ളം കുടിക്കുക.

അയമോദകം

ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ആയുര്‍വേദ കൂട്ടുകളില്‍ അയമോദകം ഉപയോഗിക്കുന്നു. ദിവസത്തില്‍ ഒരിക്കല്‍ അയമോദക വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ദഹന എന്‍സൈമുകളുടെ സ്രവണം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ വിശപ്പിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു ആന്റി ഫ്‌ളാറ്റുലന്റ് ആന്റി ആസിഡായി അയമോദകം പ്രവര്‍ത്തിക്കുന്നു.

കുരുമുളക്

ദഹനം മെച്ചപ്പെടുത്താനും വിശപ്പ് വര്‍ദ്ധിപ്പിക്കാനും കുരുമുളക് ഉപയോഗിക്കുന്നു. ആമാശയത്തിലെയും കുടലിലെയും ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മികച്ച സുഗന്ധവ്യഞ്ജനം കൂടിയാണിത്. കുരുമുളക് രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുന്ന ആമാശയത്തിലെ ആസിഡിന്റെ സ്രവണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ ശര്‍ക്കരപ്പൊടിയും അര ടീസ്പൂണ്‍ കുരുമുളകും ചേര്‍ത്ത് ഈ മിശ്രിതം കുറച്ച് ദിവസത്തേക്ക് പതിവായി കഴിക്കുക.

നെല്ലിക്ക

ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന വിശപ്പില്ലായ്മയ്ക്ക് പരിഹാരം കാണാനായി നെല്ലിക്ക സഹായിക്കുന്നു. ഇത് ദഹനനാളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കരളിനെ വിഷവിമുക്തമാക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക നീരും നാരങ്ങാനീരും തേനും ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുക.

ഏലം

ദഹനാഗ്നിയുടെ സ്രവണം പ്രോത്സാഹിപ്പിക്കുന്നതിന് ഏലയ്ക്ക നിങ്ങളെ സഹായിക്കുന്നു. ഇത് വിശപ്പ് വളര്‍ത്തുകയും ചെയ്യുന്നു. ഭക്ഷണത്തിന് മുമ്പായി രണ്ടോ മൂന്നോ ഏലയ്ക്ക ചവയ്ക്കുക.

Back to top button
error: