NEWS
ചാനല്‍ റേറ്റിങ് ക്രമക്കേട്; റിപ്പബ്ലിക്ക് ടിവി ചാനല്‍ മേധാവി അറസ്റ്റില്‍
ചാനല്‍ റേറ്റിങ് ക്രമക്കേട് കേസില്‍ റിപ്പബ്ലിക്ക് ടിവി ചാനല്‍ മേധാവി അറസ്റ്റില്‍. ഘന്‍ശ്യാം സിങ്ങാണ് അറസ്റ്റിലായത്.
റിപ്പബ്ലിക് ടിവിയും 2 മറാഠി ചാനലുകളും തട്ടിപ്പിലൂടെ റേറ്റിങ് ഉയര്‍ത്തിക്കാട്ടുകയും അതിന്റെ മറവില്‍ കോടികളുടെ പരസ്യവരുമാനം നേടുകയും ചെയ്‌തെന്നാണ് കേസ്.
ടെലിവിഷന്‍ റേറ്റിങ്ങിന് ഉപയോഗിക്കുന്ന മീറ്ററുകള്‍ സ്ഥാപിച്ചിരുന്ന വീടുകളില്‍ റിപ്പബ്ലിക് ടിവി സ്ഥിരമായി കാണുന്നതിന് പ്രതിഫലം നല്‍കാന്‍ പ്രതിമാസം 15 ലക്ഷം രൂപയോളം ചെലവിട്ടതായി കേസില്‍ അറസ്റ്റിലായ കേബിള്‍ ഓപ്പറേറ്റര്‍ ആശിഷ് ചൗധരി മൊഴി നല്‍കിയിരുന്നു, വിതരണം ചെയ്യാനുള്ള പണം ഹവാല സംഘങ്ങള്‍ വഴിയാണു തങ്ങളുടെ പക്കലെത്തിയിരുന്നതെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.