IndiaNEWS

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ രാജ്യസഭാ പ്രസംഗം ദക്ഷിണേന്ത്യയിൽ വൈറൽ; പ്രസംഗം റീട്വീറ്റ് ചെയ്ത് കമൽഹാസൻ അടക്കമുള്ള പ്രമുഖർ

 

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗം ദക്ഷിണേന്ത്യയിൽ തരംഗമാകുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഡോ.ജോൺ ബ്രിട്ടാസ് എം. പി യുടെ പ്രസംഗം.

Signature-ad

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള പ്രസംഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഡോ.ജോൺ ബ്രിട്ടാസ് എം പി നടത്തിയത്. പ്രധാനമന്ത്രി ഇക്കാര്യം കേൾക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ജോൺ ബ്രിട്ടാസ് പ്രസംഗത്തിൽ പറയുന്നുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണ്. ഐഐടി ഖരഗ്‌പൂരിൽ ഹിന്ദിയിൽ പരീക്ഷ എഴുതിയിരുന്നെങ്കിൽ ഗൂഗിളിന്റെ തലപ്പത്ത് സുന്ദർ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോ എന്നും ജോൺ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്.

ജോൺ ബ്രിട്ടാസിന്റെ പ്രസംഗം ദക്ഷിണേന്ത്യയിൽ തരംഗമാകുകയാണ്. നിരവധി പേരാണ് ജോൺ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തിരിക്കുന്നത്. ‘പാതി ഇന്ത്യയുടെ ശബ്ദം’ എന്നാണ് കമൽഹാസൻ പ്രസംഗം റിട്വീറ്റ്‌ ചെയ്തുകൊണ്ട് വിശേഷിപ്പിച്ചത്. പൊങ്കൽ വരുന്നുണ്ട് എന്നും കമൽഹാസൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. തെലങ്കാന ഭരിക്കുന്ന ടി ആർ എസിന്റെ സോഷ്യൽ മീഡിയ വിഭാഗവും പ്രസംഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മലയാളത്തിൽ എൻ എസ് മാധവനെ പോലുള്ള പ്രഗൽഭ എഴുത്തുകാരും ജോൺ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തു.

Back to top button
error: