KeralaNEWS

നിദയുടെ മരണം: അഖിലേന്ത്യാ സൈക്കിള്‍ പോളോ സെക്രട്ടറി നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ അഖിലേന്ത്യാ സൈക്കിള്‍ പോളോ സെക്രട്ടറി ദിനേശ് സാന്‍വേ നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി. സമാന്തര സംഘടനയുടെ സെക്രട്ടറി പ്രവീണ്‍ ചന്ദ്രനോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആണ് ജസ്റ്റിസ് വിജി അരുണിന്റെ് ഉത്തരവ്. അതെസമയം  നിദയുടെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിൽ എത്തിച്ചു. നിദയുടെ സ്കൂളിൽ പൊതുദർശനത്തിന് വച്ചശേഷം കബറടക്കം നടത്തും.

കോടതി ഉത്തരവുമായി ദേശീയ ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ താരങ്ങള്‍ക്ക് താമസമോ ഭക്ഷണ സൗകര്യമോ ഒരുക്കാന്‍ അഖിലന്ത്യാ ഫെഡറേഷന്‍ തയ്യാറായില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടി. അതേസമയം കേരള സ്‌പോര്‍ട് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത സമാന്തര സംഘടനയിലെ കുട്ടികള്‍ക്കു സൗകര്യം ഒരുക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. 24 അംഗ സൈക്കിള്‍ പോളോ താരങ്ങളായിരുന്നു ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കാന്‍ പോയിരുന്നത്. കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പുരിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ലെന്നും ആരോപണമുണ്ട്. കോടതിയലക്ഷ്യ ഹര്‍ജി ജനുവരി 12 ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Back to top button
error: