CrimeNEWS

ദുബായ് വില്ലയില്‍ പാര്‍ട്ടിക്കിടെ സ്വദേശി യുവാവ് കുത്തേറ്റു മരിച്ചു; 9 പേര്‍ കസ്റ്റഡിയില്‍

ദുബായ്: ഹൗസ് പാര്‍ട്ടിക്കിടെ വില്ലയ്ക്കകത്ത് സ്വദേശി യുവാവ് കുത്തേറ്റു മരിച്ചു. ദുബായിലെ അല്‍ ഖവാനീജ് രണ്ടിലാണ് നാടിനെ നടുക്കിയ സംഭവം. 28 വയുകാരനായ യുഎഇ പൗരനാണ് കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ഇപ്പോള്‍ ഒമ്പത് സ്വദേശികളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് അറിയിച്ചു.

വില്ലയുടെ മുന്‍വശത്തെ പുല്‍ത്തകിടിയില്‍ യുവാക്കള്‍ നൃത്തം ചെയ്യുകയും പാര്‍ട്ടി നടത്തുകയും ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. തങ്ങളുടെ സുഹൃത്തുക്കളിലൊരാള്‍ വീട്ടിനകത്ത് ചോരക്കറയുള്ള ഷോര്‍ട്ട്സും ധരിച്ച് പുറത്തിറങ്ങുന്നതാണ് തങ്ങള്‍ ആദ്യമായി കണ്ടതെന്ന് പുറത്ത് ഡാന്‍സ് ചെയ്യുകയായിരുന്നവര്‍ പോലീസിനോട് പറഞ്ഞു. ഈ സുഹൃത്ത് ആ സമയത്ത് ഷര്‍ട്ടി ധരിച്ചിട്ടുണ്ടായിരുന്നില്ല. പാന്റ്സില്‍ മുഴുവന്‍ രക്തവുമായിരുന്നു. വീട്ടില്‍ നിന്നറങ്ങിയ ഇയാള്‍ നേരെ കാറില്‍ കയറി എങ്ങോട്ടോ ഓടിച്ചുപോയതായും ദൃക്സാക്ഷികളായ യുവാക്കള്‍ പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം, ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പുറത്തേക്ക് പോകുന്ന രീതിയില്‍ മറ്റൊരു സുഹൃത്തും വീട്ടില്‍ നിന്ന് പുറത്തുവന്നു. മുറ്റത്തേക്ക് വേച്ചുവേച്ച് നടന്നെത്തിയ യുവാവ് അല്‍പ ദൂരം നടന്ന ശേഷം കുഴഞ്ഞു വീഴുകയും മരിക്കുകയുമായിരുന്നു.

Signature-ad

സംഭവ സമയത്ത് അവിടെ ഇല്ലാതിരുന്ന മറ്റൊരു സുഹൃ്െത്തത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ഉടന്‍ തന്നെ ദുബായ് പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നെങ്കിലും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന യുവാവ് അപ്പോഴേക്കും മരിച്ചിരുന്നു. ഉടന്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നുള്ള തെളിവുകള്‍ ശേഖരിച്ച് അവിടെ ഉണ്ടായിരുന്നവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തുടനീളം നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ഒന്‍പത് സ്വദേശികളെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നാല് പേരെ ഷാര്‍ജയില്‍ നിന്നും മറ്റ് അഞ്ച് പേരെ ദുബായില്‍ നിന്നുമാണ് പിടികൂടിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

 

Back to top button
error: