Movie

എംടി വാസുദേവൻ നായർ- ഐവി ശശി- മമ്മൂട്ടി ചിത്രം ‘അടിയൊഴുക്കുകൾ’ റിലീസായിട്ട് ഇന്ന് 38 വർഷം

സിനിമാ ഒർമ്മ

മമ്മൂട്ടിക്ക് മികച്ച നടനും ജയാനൻ വിൻസെന്റിന് നല്ല കാമറാമാനുമുള്ള അവാർഡ് നേടിക്കൊടുത്ത ‘അടിയൊഴുക്കുകൾ’ റിലീസായിട്ട് ഇന്ന് 38 വർഷം. കലാപരമായും സാമ്പത്തികമായും വിജയമായിരുന്ന ചിത്രം എംടി വാസുദേവൻ നായർ -ഐവി ശശി കൂട്ടുകെട്ടിലെ മറ്റൊരു തിളക്കം. ശശി, സീമ, മമ്മൂട്ടി, മോഹൻലാൽ, സെഞ്ച്വറി കൊച്ചുമോൻ തുടങ്ങിയവർ ചേർന്ന് ആരംഭിച്ച കാസിനോ ഫിലിംസ് ആണ് അടിയൊഴുക്കുകൾ നിർമ്മിച്ചത്.
കാസിനോ പിന്നീട് നിർമ്മിച്ച ചിത്രങ്ങളാണ് കരിമ്പിൻ പൂവിന്നക്കരെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്.

Signature-ad

സുഹൃത്ത് കുമാരന് (വിൻസെന്റ്) വേണ്ടി ജയിലിലിൽ പോയ കരുണൻ (മമ്മൂട്ടി), തിരിച്ച് വന്നപ്പോൾ സ്വന്തം പെണ്ണിനേയും കുമാരൻ കൊണ്ടുപോയതറിഞ്ഞ്, കുമാരൻ വിട്ട ഗുണ്ടകളെയും അതിജീവിച്ച് അവനെ കൊല്ലാൻ പോകുന്ന ഒരു സീനുണ്ട്. കുമാരന്റെ കുഞ്ഞ് കരഞ്ഞതിനാൽ കത്തിയിൽ ചോര പൊടിയാൻ വിസമ്മതിച്ച കരുണൻ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ്. അടിയൊഴുക്കുകൾ രക്ഷപെടുത്തലുകളുടെ കൂടി കഥയാണ്.
‘പെണ്ണിന്റെ മനസ്സല്ലേ, എളുപ്പം ചാഞ്ചാടും’ എന്ന എംടിയുടെ പ്രിയപ്പെട്ട വിഷയം ഈ ചിത്രത്തിലുമുണ്ട്.
പാട്ടുകൾ ഇല്ലായിരുന്നു. പിന്നീട് ശ്യാം ഉപയോഗിച്ച ‘കണ്ണാന്തളിയും കാട്ടുക്കുറുഞ്ഞിയും’ ട്യൂൺ ഇതിൽ ബിജിഎം ആയി കേൾക്കാം.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: