LIFEMovie

സേനാപതിയായും അച്ഛനായും കമല്‍ഹാസൻ! ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് ഷങ്കറിന്റെ ഇന്ത്യൻ 2’വിന്റെ കിടിലൻ അപ്‍ഡേറ്റ്

രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ വീണ്ടും നായകനാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സേനാപതിയായും അച്ഛനായും കമല്‍ഹാസൻ തന്നെ ചിത്രത്തില്‍ അഭിനയിക്കുമെന്ന് തിരക്കഥാകൃത്ത് ജയമോഹൻ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് പുതിയ വാര്‍ത്ത.

എസ് ഷങ്കറിന്റെ സംവിധാനത്തില്‍ പ്രീക്വലായി എത്തുന്ന ചിത്രത്തില്‍ ‘സേനാപതി’യാണ് മകന്റെ വേഷത്തില്‍. 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ ആദ്യ ഭാഗത്തിലും കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന് ലഭിച്ചിരുന്നു. തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ‘ഇന്ത്യന്’ കമല്‍ഹാസന് ലഭിച്ചിരുന്നു.

Signature-ad

ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ‘വിക്രം’ എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് കമല്‍ഹാസൻ ഇപ്പോള്‍. കൊവിഡിന് ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ‘വിക്രം’. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ്, കാളിദാസ് ജയറാം, നരേയ്ൻ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: