ലണ്ടന്‍: വായ്പത്തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനില്‍നിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നല്കിയ അപ്പീല്‍ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്റെ നീക്കത്തിനും തിരിച്ചടിയായി.
അപ്പീല്‍ തള്ളിയതോടെ ഇന്ത്യയിലെത്തി നീരവ് വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. യുറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നതു മാത്രമാണ് നീരവിനു മുന്നില്‍ ഇനിയുള്ള ഏക മാര്‍ഗമെന്നാണ് റിപ്പോര്‍ട്ട്.
11,000 കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പു കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി 2018 ലാണ് ഇന്ത്യ വിട്ടത്. 2019 മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായി. നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറില്‍ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.