CrimeNEWS

ഭാര്യയെ ശല്യം ചെയ്തു; മാളയില്‍ യുവാവിനെ സ്‌ക്രൂഡ്രൈവറിന് കുത്തിക്കൊന്നു

തൃശ്ശൂര്‍: മാള വലിയപറമ്പില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍കൊണ്ട് കുത്തി കൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് കൊല്ലപ്പെട്ടത്. കേസില്‍ മാള കാക്കുളിശേരി ബിനോയ് പാറേക്കാടന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.ഭാര്യയെ ശല്യം ചെയ്തതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വലിയപറമ്പില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തിയ മിഥുന്‍ ബിനോയിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. പോലീസ് ഇടപെട്ട് പലതവണ ഇത് ഒത്തുതീര്‍പ്പാക്കിയെങ്കിലും തമ്മിലുള്ള വൈരാഗ്യം തുടര്‍ന്നതോടെയാണ് വലിയപറമ്പില്‍ വെച്ച് സംഘര്‍ഷം ഉണ്ടായത്.

Signature-ad

സംഘര്‍ഷത്തിനിടെ ബിനോയ് മിഥുനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വയറിലും മുഖത്തും കഴുത്തിലും കുത്തി. ഗുരുതരമായി പരുക്കേറ്റ ഇയാളെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ബിനോയ് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.

Back to top button
error: