ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായ പോലീസുകാരന്‍ വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
സബ് ഇന്‍സ്‌പെക്ടറായ മഹേന്ദ്ര ഉലയാണു പോത്തുമോഷണക്കേസില്‍ കൈക്കൂലി വാങ്ങിയത്. വിവരമറിഞ്ഞ് വിജിലന്‍സ് എത്തിയതോടെ ഇയാള്‍ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പോലീസുകാരന്റെ വായില്‍ കൈകടത്തി പണം എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
Inspector in Faridabad Haryana took Rs 10,000 as a bribe! Caught red-handed by Vigilance team.
Sub-inspector also tried to swallow the money in front of the vigilance team and also manhandled them. pic.twitter.com/KoWanFElgf
— Ahmed Khabeer احمد خبیر (@AhmedKhabeer_) December 13, 2022
പോത്തുമോഷണക്കേസുമായി ബന്ധപ്പെട്ടു പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഇയാള്‍ പോത്തിന്റെ ഉടമസ്ഥനായ ശുഭനാഥ് എന്നയാളില്‍നിന്നും 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 6,000 രൂപ ഇതിനകം കൈക്കൂലി നല്‍കിയ ഇയാള്‍ ബാക്കി തുക നല്‍കുന്നതിന് മുമ്പ് വിജിലന്‍സിനെ വിവരം അറിയിച്ചു.തുടര്‍ന്ന് വിജിലന്‍സ് ഇയാളെ പിടികൂടുകയായിരുന്നു.