തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ലത്തീന്‍ അതിരൂപത. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളില്‍ തൃപ്തിയില്ലെന്ന് പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ ലത്തീന്‍ അതിരൂപത വിമര്‍ശിച്ചു.
സമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിച്ചുള്ള ഇടയലേഖനത്തിലാണ് സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം. വിഴിഞ്ഞം സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നും ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു.
പ്രതിഷേധം ഏറെ സജീവമായി നില്‍ക്കുന്നതിനിടെ സമരം പിന്‍വലിച്ചത് സമരക്കാര്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും നേരത്തെ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. നേതൃത്വത്തെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. ഇതോടെയാണ് ഇക്കാര്യങ്ങള്‍ ഇടയലേഖനത്തിലൂടെ അതിരൂപത വിശദീകരിച്ചത്.