KeralaNEWS

പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ല, കേരളം പണം നല്‍കാമെന്ന് പറഞ്ഞിരുന്നു, ഇപ്പോള്‍ മാറ്റിപ്പറയുന്നു: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

ദില്ലി: പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രം. കേരളം പണം നല്‍കാമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. കേരളം ഇപ്പോള്‍ മാറ്റിപ്പറയുന്നുവെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. പണം വാങ്ങുന്നതില്‍ അസ്വഭാവികതയില്ലെന്നും കേന്ദ്രം വിശദീകരിച്ചു. പ്രകൃതി ദുരന്തം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കാറുണ്ട്. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിനിയോഗിക്കണം. ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സര്‍ക്കാര്‍ പരാജയമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

2018 ഓഗസ്റ്റിലെ പ്രളയ കാലത്താണ് എഫ് സി ഐയില്‍ നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. ഈ അരി സംസ്ഥാനം സൗജന്യമായി വിതരണം ചെയ്തു. അരി വിതരണത്തിന് ശേഷമാണ് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. 205.81 കോടി തിരികെയടക്കണമെന്ന കേന്ദ്ര ആവശ്യത്തിനെതിരെ സംസ്ഥാനം കത്തു നല്‍കി. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രകൃതി ദുരന്തത്തിന് നല്‍കിയ അരി സഹായമായി കണക്കാക്കണമെന്നുമായിരുന്നു ആവശ്യം.

Signature-ad

പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ നിരവധി തവണ കത്തയച്ചിരുന്നു. പക്ഷേ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. എന്നാല്‍ പണം അടച്ചില്ലെങ്കില്‍ കേന്ദ്ര ഭക്ഷ്യ സബ് സിഡിയില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ജുലൈയില്‍ കത്തെഴുതി. ഇതോടെ പണം തിരികെ അടക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തിരച്ചടവിനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു.

 

Back to top button
error: