രുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പോലീസുകാരന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ക്ലിഫ് ഹൗസിലെ ഗേറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കില്‍നിന്നാണ് വെടിപൊട്ടിയത്.
ചൊവ്വാഴ്ച രാവിലെ, മുഖ്യമന്ത്രി പിണറായി വിജയന്‍ നിയസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഒന്‍പതരയോടെയാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. തോക്കിലെ മാഗസിനുള്ളില്‍ ബുള്ളറ്റ് കുടുങ്ങുകയായിരുന്നെന്നും വൃത്തിയാക്കലിനിടെ ഇതു പൊട്ടുകയായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതീവസുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിലുണ്ടായ സംഭവം ഗൗരവതരമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉത്തരവാദികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം.