CrimeNEWS

ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിലെ ലോക്കര്‍ തുറന്ന് മുക്കുപണ്ടം വെച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കവർന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്, യുവതിയും കൂട്ടുകാരനും കുടുങ്ങി

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കസ്റ്റമര്‍ റിലേഷന്‍സ് ഓഫിസറായി ജോലി ചെയ്യുന്നതിനിടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മല്ലപ്പള്ളി എന്‍.എം നെടുമ്പറമ്പില്‍ നിധി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തില്‍ കസ്റ്റമര്‍ റിലേഷന്‍സ് ഓഫിസറായിരുന്ന ആനിക്കാട് വായ്പ്പൂര്‍ പാറയില്‍ നീതുമോള്‍ എന്‍.എം (32), ഇവരുടെ സുഹൃത്ത് കോട്ടാങ്ങല്‍ വായ്പ്പൂര്‍ ജോണിപ്പടി മഞ്ഞള്ളൂര്‍ കുന്നേല്‍ വീട്ടില്‍ മനു (32) എന്നിവരെയാണ് കീഴ്‌വായ്‌പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കവര്‍ന്ന പണയ ഉരുപ്പടികള്‍ പൊലീസ് കണ്ടെടുത്തു.

ജോലി ചെയ്ത സ്ഥാപനത്തില്‍, സ്വന്തം പേരിലും ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വര്‍ണം പണയം വെച്ച്‌ 12,31,000 രൂപ യുവതി കൈവശപ്പെടുത്തി.
സ്ഥാപനത്തിലെ ലോക്കര്‍ രഹസ്യമായി തുറന്ന് മുക്കുപണ്ടം വെച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു നീതുമോള്‍. സീനിയര്‍ ബ്രാഞ്ച് മാനേജരുടെ വിശ്വാസം ആര്‍ജിച്ചശേഷം സ്ട്രോങ്റൂമിന്‍റെ രണ്ട് താക്കോലുകളിലൊന്ന് കൈക്കലാക്കിയാണ് നീതു തട്ടിപ്പ് നടത്തിയത്.

Back to top button
error: