ബംഗളൂരു: ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി. കേസില്‍ 2 യുവാക്കളും യുവതിയും അറസ്റ്റിലായി. റാപ്പിഡോ ബൈക്ക് ടാക്‌സി ഡ്രൈവറായ അറാഫത്ത് (22), സുഹൃത്ത് ഷഹാബുദ്ദീന്‍ (23), അറാഫത്തിന്റെ 22 വയസ്സുള്ള കൂട്ടുകാരി എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 23 വയസ്സുള്ള യുവതി ബിടിഎം ലേഔട്ടില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിക്കു സമീപം നീലാദ്രിനഗറിലേക്ക് വെള്ളിയാഴ്ച രാത്രി ബൈക്ക് ടാക്‌സി വിളിക്കുകയായിരുന്നു. യുവതി മദ്യലഹരിയിലാണെന്നു മനസ്സിലാക്കിയ അറാഫത്ത് ഇവരെ ബൈക്കില്‍ കൂട്ടുകാരിയുടെ മുറിയിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് ഷഹാബുദ്ദീനെ കൂടി വിളിച്ചുവരുത്തി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. അറാഫത്തിന്റെ കൂട്ടുകാരിയും സംഭവസമയത്ത് മുറിയിലുണ്ടായിരുന്നു.
യുവതിയെ കാണാതായതോടെ നീലാദ്രിനഗറിലെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ ഇവരെ അവശനിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കേരളത്തില്‍ പരിചയമുള്ള േെപാലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. കേരള പോലീസ് നല്‍കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ബംഗളൂരു പോലീസ് 3 സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. റാപ്പിഡോ ആപ്പിലെ ബുക്കിങ് വിവരങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയതെന്ന് ബംഗളൂരു പോലീസ് പറഞ്ഞു.