KeralaNEWS

മലപ്പുറത്തെ അഞ്ചാംപനി വ്യാപനം; കേന്ദ്ര സംഘം ഇന്ന് ജില്ലയില്‍

മലപ്പുറം: അഞ്ചാംപനി വ്യാപിക്കുന്നത് നിയന്ത്രിക്കാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും. രാവിലെ 10 മണിയോടെ എത്തുന്ന സംഘം കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദര്‍ശനം നടത്തും.

അഞ്ചാംപനി വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19 വാര്‍ഡുകളില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ നടക്കുകയാണ്. കല്‍പ്പകഞ്ചേരി പഞ്ചായത്തില്‍ മാത്രം 700 ഓളം വിദ്യാര്‍ഥികള്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല എന്നാണ് കണക്ക്. ഇതില്‍ നൂറോളം പേര്‍ക്ക് ഇതിനോടകം അഞ്ചാം പനി സ്ഥിരീകരിച്ചു കഴിഞ്ഞു.

Signature-ad

പ്രദേശത്തെ സ്‌കൂളുകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നുണ്ട്. പനിയുള്ളവര്‍ സ്‌കൂള്‍, മദ്രസ എന്നിവടങ്ങളില്‍ പോകരുത് എന്നാണ് നിര്‍ദേശം. രോഗബാധ കൂടുതലുള്ള മേഖലകളില്‍ വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ദിവസവും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നുണ്ട്.

 

Back to top button
error: