NEWS
ബിലീവേഴ്സ് ചർച്ചിൽ റെയ്ഡ്
തിരുവല്ല: കെ.പി യോഹന്നാന്റെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ബിലീവേഴ്സ് ചര്‍ച്ചിലും റെയ്ഡ് നടക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.