
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ സെലക്റ്റർ ചേതൻ ശർമയേയും സെലക്ഷൻ കമ്മിറ്റിയെയും ബിസിസിഐ പുറത്താക്കി. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
2020-21 കാലയളവിലാണ് ചേതൻ ശർമയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്. തുടർന്ന് നടന്ന രണ്ടു ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്ക് ഫൈനലിൽ ഇടം പിടിക്കാൻ ആയിരുന്നില്ല.ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ സെമിഫൈനലിൽ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
അതേസമയം സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. നവംബർ 28ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ബിസിസിഐ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.






