KeralaNEWS

പോലീസിന്റെ വിവാദ കൈപ്പുസ്തകം പിന്‍വലിക്കും; ഒന്നും മറന്നിട്ടില്ലെന്ന് ബി.ജെ.പി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്ന കോടതി വിധി ഉദ്ധരിച്ച് പോലീസ്. ശബരിമല ഡ്യൂട്ടിയിലുള്ള പോലീസിന് നല്‍കിയ കൈപ്പുസ്തകത്തിലാണ് പരാമര്‍ശം. പിന്നാലെ എതിര്‍പ്പുമായി ബി.ജെ.പി രംഗത്തെത്തി.

ഇതിനു പിന്നാലെ കൈപ്പുസ്തകം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. ശബരിമലയില്‍ എല്ലാവരെയും പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും കോടതി നിര്‍ദേശപ്രകാരമായിരിക്കും തീരുമാനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.വിവാദ പരാമര്‍ശം പരിശോധിക്കുമെന്ന് എ.ഡി.ജി.പി: എം.ആര്‍.അജിത്ത് കുമാര്‍ പറഞ്ഞു. വീഴ്ച വന്നത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

പരാമര്‍ശത്തില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ”ആദ്യ വാചകംതന്നെ സുപ്രീം കോടതി വിധി അനുസരിച്ച് എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്നാണ്. സര്‍ക്കാര്‍ എന്തെങ്കിലും ഉദ്ദേശിച്ചാണ് നീങ്ങുന്നതെങ്കില്‍ അത് മുളയിലെ നുള്ളുന്നതാണ് നല്ലത്. പഴയതൊന്നും ഞങ്ങള്‍ മറന്നിട്ടില്ല” അദ്ദേഹം പറഞ്ഞു.

 

 

 

 

 

Back to top button
error: