പത്തനംതിട്ട: അടൂര്‍ കടമ്പനാട് വിദ്യാര്‍ഥികളെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. കടമ്പനാട് കെ.ആര്.കെ.പി.എം എച്ച്.എസ്.എസിലെ മൂന്നു വിദ്യാര്‍ഥികളെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.
ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പങ്കെടുക്കാനായി എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. വെള്ളം കുടിക്കാനായി സ്കൂളിനു പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ നാട്ടുകാര്‍ ഇടപെട്ട് വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.
അഞ്ചിലധികം പേര് ചേര്‍ന്നാണ് മര്‍ദിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥികള്‍, ഏനാത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരായ കണ്ണന്, നിഖില്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.