തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും മദ്യക്ഷാമം രൂക്ഷം. പല ബ്രാന്‍ഡുകളും കിട്ടാനില്ല. വെയര്‍ഹൗസുകളിലും മദ്യശേഖരം കുറഞ്ഞുവരികയാണ്.
രണ്ടുലക്ഷം കെയ്സ് മദ്യംമാത്രമാണ് നിലവില്‍ വെയര്‍ഹൗസുകളില്‍ സ്റ്റോക്ക് ഉള്ളത്.
എന്നാല്‍ വില്‍പ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളില്‍നിന്നുള്ള പ്രതിദിന വരുമാനം 17 കോടി രൂപയ്ക്ക് താഴെയായി.വിലകൂടിയ ബ്രാന്‍ഡുകളുടെ സ്റ്റോക്ക് ഉണ്ടെങ്കിലും ജനപ്രിയ ബ്രാന്‍ഡുകള്‍ പലതുമാണ് കിട്ടാതായിരിക്കുന്നത്.എം.സി.ബി
ഒരുമാസത്തില്‍ കൂടുതലായി ഇതാണ് അവസ്ഥ. സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ജവാന് റമ്മിന്റെ ഉത്പാദനവും നാമമാത്രമാണ്.നിലവില്‍ വെയര്‍ഹൗസുകളില്‍ ഉള്ള സ്റ്റോക്ക് മാത്രമാണ് ഔട്ട്ലെറ്റുകളില് എത്തുന്നത്.പലബ്രാന്‍ഡുകളും കിട്ടാക്കനിയായതോടെ ഔട്ട്ലെറ്റുകളില് തര്‍ക്കങ്ങളും പതിവാണ്.
ഇതോടെ വ്യാജമദ്യത്തിന്റെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്നാണ് എക്സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.