KeralaNEWS

ഉറ്റ ബന്ധുക്കള്‍ക്ക് നിയമനം: എസ്.എ.ടി ലേ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ലേ സെക്രട്ടറി മൃദുലകുമാരിക്ക് സസ്‌പെന്‍ഷന്‍. ഉറ്റ ബന്ധുക്കളായ ഏഴു പേരെ നിയമിച്ചെന്ന പരാതിയിലാണ് അടിയന്തര നടപടി. മൃദുലകുമാരി ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇടപാടുകളുടെ രേഖകള്‍ നശിപ്പിച്ചെന്നും കണ്ടെത്തി.

എസ്.എ.ടി ആശുപത്രിയിലെ ബന്ധു നിയമനങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ജീവനക്കാരുടെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷിക്കുന്നത്.

Signature-ad

സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നിയമനങ്ങള്‍ എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോപണനിഴലിലായ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പങ്കിനെപ്പറ്റിയും ആക്ഷേപമുണ്ട്.

 

Back to top button
error: