IndiaNEWS

പാരാ ഗ്ലൈഡിങ്ങിനിടെ അപകടം: ഗുരുവായൂര്‍ സ്വദേശിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ഹിമാചല്‍പ്രദേശിൽ വീരമൃത്യു

 

ഗുരുവായൂര്‍ സ്വദേശിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ഹിമാചല്‍ പ്രദേശില്‍ പാരാ ഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തില്‍ വീരമൃത്യു . കിഴക്കേനടയില്‍ ശ്രീകൃഷ്ണ സ്വീറ്റ് ഉടമ വിജയകുമാറിന്റെയും തേക്കേടത്ത് ബേബിയുടെയും മകന്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ വിബിന്‍ ദേവ്(32)ആണ് മരിച്ചത്.

Signature-ad

ബീര്‍ ബിലിങ്ങിലെ ഗ്രാമത്തിലാണ് പാരാഗ്ലൈഡിങ്ങിനിടെ അപകടം. പാരാഗ്ലൈഡിങ്ങിനിടെ റോട്ടര്‍ ടര്‍ബുലന്‍സ് പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഡല്‍ഹി നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിൽ ലഫ്റ്റനന്റ് കമാന്‍ഡറാണ് വിബിന്‍ ദേവ്. സഹോദരി: ഇന്ദുലേഖ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗുരുവായൂരിലെത്തിച്ച്‌ നാളെ (വെള്ളി) സംസ്കരിക്കും.

Back to top button
error: