പാലക്കാട് : പുതുക്കി പണിത പാലക്കാട് കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ ഉദ്ഘാടനം നവംബര്‍ 10ന് വൈകിട്ട് 5.30ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
കൊമേഴ്സ്യല്‍ സ്പേസിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഓഫീസ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഷീ സ്പേസ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിര്‍വഹിക്കും.
സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന് എം.പി നിര്‍വഹിക്കും.
ഷാഫി പറമ്ബില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 8.095 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.