NEWS

വെള്ളക്കരം വര്‍ദ്ധിപ്പിക്കണമെന്ന് വാട്ടര്‍ അതോറിട്ടി 

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വെള്ളക്കരം ലിറ്ററിന് ഒരു പൈസ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിട്ടി എം.ഡി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

നിലവില്‍ 1000 ലിറ്ററിന് 4.20 രൂപയാണ് മിനിമം നിരക്ക്. ഒരു കിലോലിറ്റര്‍ വെള്ളം നല്‍കുമ്ബോള്‍ 23.89 രൂപയാണ് വാട്ടര്‍ അതോറിട്ടിക്ക് ചെലവ്. വരുമാനം 10.50 രൂപ മാത്രവും.

ഇതുവരെ 4000 കോടിയാണ് നഷ്ടം. നടപ്പ് സാമ്ബത്തിക വര്‍ഷത്തെ നഷ്ടം 406 കോടി. ജൂലായ് വരെയുള്ള കണക്കില്‍ കുടിശികയിനത്തില്‍ 1878 കോടി കിട്ടാനുണ്ട്.

Signature-ad

 

 

ശമ്ബള പരിഷ്‌കരണം നടപ്പാക്കിയതോടെ പ്രതിമാസം അഞ്ച് കോടിയുടെ അധികബാദ്ധ്യത ഉണ്ടായി. ഇത് കണ്ടെത്താന്‍ നിരക്ക് കൂട്ടാതെ പറ്റില്ലെന്നാണ് എം.ഡി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

Back to top button
error: