IndiaNEWS

ഗവര്‍ണറെ ഉടന്‍ പുറത്താക്കണം, പദവി വഹിക്കാന്‍ യോഗ്യനല്ല; രാഷ്ട്രപതിക്ക് കത്തയച്ച് ഡി.എം.കെ

ചെന്നൈ: ഗവര്‍ണര്‍ ആര്‍.ആന്‍. രവി സമാധാനത്തിന് ഭീഷണിയാണെന്നും പദവിയില്‍നിന്ന് അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതി.

ജനങ്ങളെ സേവിക്കുന്നതില്‍നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ തടസ്സപ്പെടുത്തുകയാണെന്നും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തി. ഭരണഘടനയും നിയമവും സംരക്ഷിക്കുമെന്നും പ്രതിരോധിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത ഗവര്‍ണര്‍ രവി അവ ലംഘിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും ഡി.എം.കെ ആരോപിച്ചു.

Signature-ad

അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സര്‍ക്കാരിനെതിരേ അതൃപ്തി സൃഷ്ടിക്കുന്നതാണ്. ചിലര്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ രാജ്യദ്രോഹമായി കണും. ആര്‍.എന്‍ രവി ഭരണഘടന പദവി വഹിക്കാന്‍ യോഗ്യനല്ല. അദ്ദേഹത്തെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെ കത്തില്‍ പറയുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള നിവേദനത്തിന് സമാനമനസ്‌കരായ എം.പിമാരുടെ പിന്തുണ തേടി ഡി.എം.കെ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. നിയമസഭ പാസാക്കിയ 20 ഓളം ബില്ലുകളാണ് ഗവര്‍ണറുടെ അനുമതി കാത്തുകിടക്കുന്നത്.

Back to top button
error: