മലയാളികൾക്ക് അഭിമാനമായി ജസീന്ത ആർഡീൻ മന്ത്രിസഭയിൽ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രി .സാമൂഹികം ,യുവജനക്ഷേമം ,സന്നദ്ധ മേഖല തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് .
ഒരു ഇന്ത്യക്കാരി ന്യൂസിലാൻഡിൽ മന്ത്രി ആകുന്നത് ഇതാദ്യമാണ് .എറണാംകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക .
പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ ആണ് പ്രിയങ്കയുടെ പിതാവ് .ഉഷയാണ് മാതാവ് .വെല്ലിംഗ്ടൺ സർവകലാശാലയിൽ ഡെവെലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാൻ ആണ് പ്രിയങ്ക ന്യൂസിലാൻഡിൽ എത്തിയത് .