NEWS

മകനെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങവേ കാറപകടത്തില്‍ വയനാട് സ്വദേശിയായ വ്യാപാരി മരിച്ചു

കൊയിലാണ്ടി:  കാറപകടത്തില്‍ വയനാട് സ്വദേശിയായ വ്യാപാരി മരിച്ചു. സുല്‍ത്താന്‍ ബത്തേരി പുളിനാക്കുഴി ഏജന്‍സി ഉടമയും, മാനന്തവാടി എക്‌സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയില്‍ പി.വി മത്തായി (65) ആണ് മരിച്ചത്.
 
 

കൊയിലാണ്ടി എടവണ്ണ പാതയില്‍ ഓമശ്ശേരിക്കും മങ്ങാടിനും ഇടയിൽ ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു അപകടം.

 

Signature-ad

മകനെ ജര്‍മ്മനിയിലേക്ക് യാത്രയാക്കി തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുമ്ബോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ ഇറക്കി വെച്ച സ്ലാബില്‍ ഇടിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭാര്യയേയും ഡ്രൈവറേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: