ആലപ്പുഴ: കലക്ടറേറ്റിന് സമീപമുള്ള വീട്ടില്‍ മധ്യ വയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റാനു തോമസ് (52) ആണ് മരിച്ചത്.
വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
ആലപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.