പത്തനംതിട്ട: തീര്‍ത്ഥാടന കാലത്ത് സന്നിധാനം, പമ്ബ/നിലയ്ക്കൽ, ഔട്ടർ പമ്ബ ഉള്‍പ്പെടെയുളള പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരുടെ ഉത്തരവായി.
അമിതവില, അളവിൽ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിലവിവര പട്ടിക തീര്‍ഥാടന പാതകളിലെ ഹോട്ടലുകളിൽ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണം. നിശ്ചയിച്ചിട്ടുളള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല. നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുളള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നത് എന്ന് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും.