തിരുവനന്തപുരം: വൈദ്യുതി ബിൽ തികച്ചും അനായാസമായി, ഒരധികച്ചെലവുമില്ലാതെ, വീട്ടിലിരുന്ന് അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങളാണ് കെ എസ് ഇ ബി ഒരുക്കിയിരിക്കുന്നത്.
KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ Rupay ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോൾ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് സൗകര്യം ലഭ്യമാകും
BHIM, PayTM, Amazon Pay, Google Pay, PhonePay തുടങ്ങിയ BBPS ആപ്ലിക്കേഷനുകൾ വഴിയും അധികച്ചെലവില്ലാതെ ബില്ലടയ്ക്കാം.
ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Virtual Account Number : KEB<13 Digit consumer Number>
Beneficiary Name : Kerala State Electricity Board Ltd.
Bank & Branch : South Indian Bank, Trivandrum Corporate
IFSC Code : SIBL0000721
ഇവ കൂടാതെ, UPI/Online Banking/ Debit Card/ Credit Card എന്നീ മാർഗ്ഗങ്ങളുപയോഗിച്ചും വൈദ്യുതി ബിൽ അടയ്ക്കാം.