NEWS

കോളജ് ഹോസ്റ്റലില്‍ സഹപാഠിയെ അതിക്രൂരമായി മര്‍ദിച്ച്‌ വിദ്യാര്‍ഥികൾ

ഹൈദരാബാദ്: കോളജ് ഹോസ്റ്റലില്‍ സഹപാഠിയെ അതിക്രൂരമായി മര്‍ദിച്ച്‌ വിദ്യാര്‍ഥികള്‍.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നാല് എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

 ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭീമവാരത്തിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലാണ് സംഭവം.

ഹോസ്റ്റല്‍ റൂമില്‍ വെച്ച്‌ നാലു യുവാക്കള്‍ മറ്റൊരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദയനീയമായി കരഞ്ഞുകൊണ്ട് വിദ്യാര്‍ഥി അടിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. അത് ചെവികൊള്ളാതെ വടികളും മറ്റും കൊണ്ട് മര്‍ദനം തുടരുകയാണ് മറ്റ് വിദ്യാര്‍ഥികള്‍. അടിയേറ്റ കുട്ടിയുടെ വസ്ത്രമുള്‍പ്പെടെ കീറിപ്പോയിട്ടുണ്ട്.

 

Signature-ad

പ്രതികള്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി കൈക്കും നെഞ്ചത്തും വെച്ചതായും വടികളും പി.വി.സി പൈപ്പുകളും ഉപയോഗിച്ചാണ് മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മര്‍ദനത്തിനുള്ള കാരണം വ്യക്തമല്ല.

Back to top button
error: