NEWS

സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂര്‍ണ ചന്ദ്രഗ്രഹണം തിങ്കളാഴ്ച; അഞ്ച് നക്ഷത്രക്കാരെ ബാധിക്കുമെന്ന് ജോതിഷം

തിരുവനന്തപുരം:സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂര്‍ണ ചന്ദ്രഗ്രഹണം തിങ്കളാഴ്ച. പൂര്‍ണ ചന്ദ്രഗ്രഹണം നടക്കുമ്ബോള്‍ ഭൂമിയുടെ നിഴല്‍ പതിക്കുന്ന ഭാഗത്ത് ചന്ദ്രന്‍ വരികയും ഇത് ചന്ദ്രന് ചുവന്ന നിറം നല്‍കുകയും ചെയ്യുന്നു.
ചുവന്ന വെളിച്ചത്തിനാണ് വേവ് ലെംഗ്ത് കൂടുതല്‍. ചന്ദ്രന് ലഭിക്കുന്ന വെളിച്ചം സൂര്യനിലൂടെ ഭൂമിയില്‍ നിന്ന് കടന്ന് വരുന്നതാണ്. ഭൂമിയില്‍ എത്രമാത്രം പൊടിപടലങ്ങളും, മേഘാവൃതവുമാണ് അത്രമാത്രം ചുവപ്പ് നിറവും ചന്ദ്രന് കൂടും.
പൂര്‍ണചന്ദ്രഹണ സമയത്താണ് ചന്ദ്രബിംബം ചുവന്ന് തുടുക്കുന്നത്. ഇനി ഇത്തരം ഒരു കാഴ്ച്ചക്കായി 2025 മാര്‍ച്ച്‌ 14ലെ പൂര്‍ണ ചന്ദ്രഗ്രഹണം വരെ കാത്തിരിക്കണം.
അതേസമയം ഈ ചന്ദ്രഗ്രഹണം അശ്വതി, ഭരണി, കാര്‍ത്തിക, പൂരം, പൂരാടം നക്ഷത്രജാതരെ കൂടുതല്‍ ബാധിക്കുമെന്ന് ജോതിഷം.

ഈ നാളുകാര്‍ക്ക് ദോഷാനുഭവങ്ങള്‍ക്ക് ഇടവരാം. ദേഹപീഡ, മനോദുഖം, ക്ളേശാനുഭവം, മനോഹാനി, ധനനാശം എന്നിവയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഈ നക്ഷത്രജാതര്‍ ജനിച്ച കൂറിനെ അനുസരിച്ചാണ് ഇത് ഭവിക്കുക. 2,4,5,7,8,9,12 എന്നിങ്ങനെയാണ് കൂറുകള്‍.

Back to top button
error: